വിശാഖപട്ടണം ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്


ന്യൂസിലന്‍ഡിനെതിരായ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പകരം ജസ്പ്രീത് ബുംറ, ജയന്ത് യാദവ് എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം നേടി. ജയന്ത് യാദവിന്റെ ഏകദിന അരങ്ങേറ്റമാണ് ഇന്ന്.


അതേസമയം ഒരു മാറ്റവുമായാണ് കിവീസ് മത്സരത്തിനിറങ്ങുന്നത്. സ്പിന്നര്‍ ആന്റണ്‍ ഡെവിസിച്ചിന് പകരം കോറി ആന്‍ഡേഴ്സണ്‍ ടീമില്‍ തിരിച്ചെത്തി.


അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ രണ്ടു വീതം മത്സരങ്ങള്‍ ജയിച്ച്‌ ഇരു ടീമും തുല്യത പാലിക്കുകയാണ്.



Sharing is Caring