മുംബൈ: യുവാക്കളിൽ ഹരമുണർത്തിയ ട്വിന്‍സിന് പിന്നാലെ 250 സിസി ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണി കീഴടക്കാന്‍ എത്തുന്നു. ഇക്കാര്യം കമ്ബനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വാഹനപ്രേമികള്‍ വിലയിരുത്തുന്നത് 250 സിസി ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുമെന്നാണ്.നിലവിലെ ലൈനപ്പിലെ വാഹനങ്ങളുടെ ബിഎസ് 6 നിലവാരത്തിലുള്ള മോഡലുകള്‍ പുറത്തിറക്കിയതിന് ശേഷമായിരിക്കും 250 സിസി ബൈക്കുകള്‍ പുറത്തിറങ്ങുക. ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ബൈക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.റോയല്‍ എന്‍ഫീല്‍ഡിന് 250 സിസി ബൈക്കുകളുണ്ടായിരുന്നത് 1950 കളിലും 60കളിലും യുകെ വിപണിയില്‍ ആയിരുന്നു. മിനി ബുള്ളറ്റ് എന്ന പേരില്‍ ഇന്ത്യന്‍ നിരത്തുകളിലുമുണ്ടായിരുന്നു ഈ 250 സിസി ചെറു ബുള്ളറ്റ്. ബൈക്ക് വിപണിയിലെ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് 250 സിസി ബൈക്കുകള്‍ക്ക് മികച്ച പ്രചാരം ലഭിക്കും എന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കണക്കുകൂട്ടുന്നത്.













