ആപ്പിളിനെ ആപ്പിളാക്കിയ ജോണി ഐവ് ആപ്പിള്‍ വിടുന്നു


കാലഫോര്‍ണിയ: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ആയ ജോണി ഐവ് ആപ്പിളില്‍ നിന്ന് വിട പറയുന്നു. സ്വന്തമായി മറ്റൊരു ഡിസൈന്‍ കമ്ബനി ആരംഭിക്കുന്നതിനാണ് ഐവ് ആപ്പിളില്‍നിന്ന് പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്ബനി വിടുമെന്ന് ആപ്പിള്‍ ഔദ്യോഗികമായ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട് .1998 മുതല്‍ ആപ്പിളിന്റെ അവിഭാജ്യ ഘടകമായിരുന്നു ജോണി ഐവ്. ആപ്പിളിന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ തുടങ്ങിയവയെല്ലാം അദ്ദേഹം രൂപകല്‍പന ചെയ്തവയാണ്. അതേ സമയം ഐവ് കമ്ബനി വിടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആപ്പിളിന്റെ ഓഹരി വിലയില്‍ 1.74 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.




Sharing is Caring