വിനോദത്തിലുടെ വിജ്ഞാനത്തിലേക്ക് മിഴി തുറക്കുന്നതാണ് വടകര ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ. വിനോദവും വിജ്ഞാനവും ഇടകലര്‍ന്ന ‘ത്രിതം വിഷന്‍ 2018’ എക്‌സ്‌പോയിലെ വ്യത്യസ്തത നിറഞ്ഞ പ്രദര്‍ശന മേഖലയാണ്.പൈതൃക പാരമ്പര്യ ചരിത്രപ്രദര്‍ശനം കുട്ടികള്‍ക്കും ,ചരിത്രം പഠിക്കുന്നവര്‍ക്കും,പഠിപ്പിക്കുന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമാണ്.
ചരിത്രതാളുകളില്‍ പഠിച്ചതും, പഠന വിഷയങ്ങളടങ്ങിയതുമായ നിരവധി കാര്യങ്ങള്‍ എക്‌സ്‌പോയിലെ പ്രദര്‍ശനത്തില്‍ കാണാന്‍ സാധിക്കും.മാത്രമല്ല കേരളീയ പൈതൃകത്തിന്റെ അര്‍ത്ഥ തലങ്ങള്‍ വെളിവാക്കുന്ന നിരവധി പുരാവസ്തുക്കള്‍,പഴയകാല വൈജ്ഞാനിക, വാണിജ്യ,കാര്‍ഷിക പൈതൃകത്തെ കുറിച്ചുള്ള അറിവുകളും അവയെക്കെ നേരിട്ട് കണ്ടാറിയാനുള്ള അവസരവും, കൂടുതല്‍ അറിയാന്‍ ചരിത്രകാരന്മാരുടെ സഹായവും എക്‌സ്‌പോയില്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.പണ്ടുകാലത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന പുരാതന വസ്തുക്കളുടെ ശേഖരണവും,ഒരു ജനതയുടെ ശീലങ്ങളുടെയും മൂല്യങ്ങളൂടെയും സാമൂഹിക ജീവിത ക്രമത്തിന്റെയും മുദ്രകള്‍ പതിഞ്ഞു കിടക്കുന്നതുമായ നിരവധി പഴയകാല വീട്ടുപകരണങ്ങള്‍,ഹെര്‍ബല്‍ ബോട്ടില്‍സ്, പഴയകാല ആഭരണങ്ങള്‍, എന്നിവയുടെ ശേഖരവും എക്‌സ്‌പോയില്‍ ഉണ്ട്.

ലോകഗതിയുടെ പരിണാമ പഥങ്ങള്‍ വരച്ചുകാട്ടുന്ന നിരവധികറന്‍സികള്‍,അതോടെപ്പം തന്നെ ലോകത്തിലെ ഏറ്റവും മൂല്യം നിറഞ്ഞ ഒരുകോടി വിലയുള്ള നോട്ട്, ഏറ്റവും ആദ്യം ഉപയോഗിച്ച നാണയങ്ങള്‍,ഏറ്റവും വലിയ നോട്ട് എന്നിവയുടെ ശേഖരവും,പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള നാണയങ്ങളുടെ വിപുലമായ ശേഖരം എക്‌സ്‌പോയില്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.അതോടപ്പം തന്നെ നിരവധി ശംഖുകളുടെ ശേഖരം,പൂര്‍വ്വകാല കൃഷി ഉപകരണങ്ങള്‍,ആയൂര്‍വ്വേദ ചികിത്സ ഉപകരണങ്ങള്‍,കോലെഴുത്ത്,വട്ടെഴുത്ത്,തമിഴ് സംസ്‌കൃതം എന്നിവയിലെഴുതിയ താളിയോലഗ്രന്ഥങ്ങള്‍, ഗണിത ശാസ്ത്ര പഠനവിഷയങ്ങളടങ്ങിയ നിരവധി പൂരാവസ്തുക്കള്‍,തപാല്‍ സ്റ്റാമ്പുകളുടെ വിപൂലമായ ശേഖരം, പഴയകാല ദിനപത്രങ്ങള്‍ എന്നിവയുടെ ശേഖരവും എക്‌സ്‌പോയില്‍ കാണാം.













