ചിറ്റഗോംഗ്: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം നസ്‌റീന്‍ ഖാന്‍ മുക്ത മയക്കുമരുന്ന് ഗുളികകളുമായി പിടിയില്‍. 14000 മയക്കു മരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. ധാക്ക പ്രീമിയര്‍ ലീഗിലെ താരമാണ് നസ്‌റീന്‍ ഖാന്‍ മുക്ത.
കോക്‌സ് ബസാറില്‍ ഒരു മത്സരം കഴിഞ്ഞു വരുന്നതിനിടെ ടീം ബസ് തടഞ്ഞു വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് മയക്കുമരുന്ന് ഗുളികകള്‍ കിട്ടിയത്. കഫീന്‍ ചേര്‍ത്ത മയക്കുമരുന്നുകളാണ് ഇവയെന്ന് പരിശോധന നടത്തിയ സംഘത്തിന്റെ തലവന്‍ പ്രണോബ് ചൗധരി പറഞ്ഞു.

ജീവപര്യന്തം ശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ് നസ്‌റീന്‍ ഖാന്‍ മുക്തക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. മ്യാന്മാര്‍ അതിര്‍ത്തിയിലുള്ള സ്ഥലമാണ് കോക്‌സ് ബസാര്‍.













