വിദ്യാസാഗറും ശരത്തും ചേർന്ന് ‘യാഗം’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ലോഞ്ച് ചെയ്തു


പ്രശസ്ത സംഗീത സംവിധായകരായ വിദ്യാസാഗറും ശരത്തും ചേർന്ന് ഷൈനു ആർ എസ് സംഗീതം പകർന്ന ‘യാഗം’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ലോഞ്ച് ചെയ്തു. ഒമ്പതു ഗാനങ്ങളടങ്ങിയ ആൽബത്തിന്റെ ജൂക്ക്ബോക്സ് ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബിൽ ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.
പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനർജ്ജി, ജോബ്‌ കുര്യൻ, ഗൗരി ലക്ഷ്മി, ഷൈനു ആർ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. പൂവച്ചൽ ഖാദർ, സന്തോഷ്‌ വർമ്മ, റവ. ഡി ജെ അജിത്‌ കുമാർ, രാജു ചേന്നാട്‌, ശ്രീപാർവ്വതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയയാണ് ആൽബം നിർമ്മിച്ചത്.




Sharing is Caring