വിതുരയ്ക്കടുത്ത് പൊന്‍മുടിയില്‍ കാട്ടാനകള്‍ ഇറങ്ങി. പൊന്‍മുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടാനകള്‍ ഇറങ്ങിയത്.രാവിലെ 8 മണിയോടെയാണ് കാട്ടാനകള്‍ ഇറങ്ങിയത്. റോഡില്‍ നിന്നും 50 മീറ്റര്‍ അകലെ നിന്നിരുന്ന ആനകള്‍ ഇപ്പോള്‍ അല്‍പ്പം അകത്തേക്ക് മാറിയിട്ടുണ്ട്.
കടുത്ത ചൂടും വെള്ളത്തിന്‍്റെ കുറവും മൂലമാണ് കാട്ടാനകള്‍ ഇറങ്ങിയതെന്നാണ് സൂചന. ഈ ഭാഗത്ത് പകല്‍ സമയം കാട്ടാന ഇറങ്ങുന്നത് പതിവില്ല.

അതേസമയം, പൊന്‍മുടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.













