ഷുഹൈബ് വധക്കേസിന് പിന്നില്‍ സിപിഎമ്മാണെന്ന് അറിയാന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.പിണറായി വിജയന് ഉള്‍പ്പടെയുള്ള നേതാക്കള്‍ അറിയാതെ കണ്ണൂരില്‍ ഒരു കൊലപാതകവും സിപിഎം നടത്തിയിട്ടില്ല. ആകാശ് ആ കണ്ണിയിലെ അവസാനത്തെ ആളാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അതേസമയം, സിപിഎം തള്ളിപ്പറഞ്ഞിട്ടും സോഷ്യല്‍ മീഡിയയിലൂടെ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ കൊലവിളി തുടരുകയാണ് .ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് പിന്നെ ഉമ്മവെച്ചു വിടണമായിരുന്നോ എന്നാണ് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്കിലെ കമന്റ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിക്ക് പിന്നാലെ ആകാശ് തില്ലങ്കേരി ഒളിവില്‍ പോയെന്ന് പോലീസ് അറിയിച്ചു.














