വാരണാസിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ ഫ്‌ളൈ ഓവര്‍ തകര്‍ന്നു വീണു


ഉത്തര്‍പ്രദേശ് :വാരണാസിയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന റെയില്‍വേ ഫ്‌ളൈ ഓവര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വ്യാഴാഴ്ച രാത്രി 50 ഫീറ്റ് നീളമുള്ള 12 റെയിലിങ് പ്ലേറ്റുകള്‍ സ്ഥാപിച്ചിരുന്നു. അതില്‍ ആറെണ്ണം ആണ് വീണതെന്നാണ് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേ എന്‍ എച്ച്‌ 31 നു മുകളില്‍ നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ ഫ്‌ളൈ ഓവറാണ് തകര്‍ന്നത്.


മെയ് 15 ന് നിര്‍മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണ് 18 പേര്‍ മരണപ്പെടുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.




Sharing is Caring