വാട്ടര്‍ ടാങ്കില്‍ വ്യാപാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി


ആലപ്പുഴ: വ്യാപാരിയുടെ മൃതദേഹം വീടിനു സമീപമുള്ള വാട്ടര്‍ ടാങ്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. മാങ്കാംകുഴി വെട്ടിയാര്‍ നാലുമുക്ക് ജംഗ്ഷനിലെ ഐശ്വര്യ സ്റ്റോഴ്സ് ഉടമ പാലവിളയില്‍ സദാനന്ദന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിനു സമീപം വെള്ളം ശേഖരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.


ഇയാളെ പുലര്‍ച്ചേ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കുറത്തികാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയില്‍ നിന്നും ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.


രണ്ടായിരം ലിറ്റര്‍ ശേഷിയുള്ള വെള്ളം നിറഞ്ഞ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടശേഷം മാവേലിക്കരയില്‍ നിന്നുമെത്തിയ അഗ്നിശമന സേന ടാങ്ക് മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.



Sharing is Caring