തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കാത്ത വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിനെതിരെ നിയമവശം പരിശോധിച്ച് നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് വിദ്യാര്‍ഥികളെ മാറ്റാന്‍ പറഞ്ഞാല്‍ കഴിയില്ലെന്നും എന്നാല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ കഴിയുമോ എന്നത് പരിശോധിക്കണമെന്നും ശൈലജ പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും ശൈലജ അറിയിച്ചു.













