വര്‍ക്കലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്.ഡിവൈഎസ്പി ഓഫീസിന് സമീപത്തെ കടമുറിക്ക് മുന്നില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ മുറിവുണ്ട്. ര
ക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പോലീസ് അറിയിച്ചു.സംഭവം കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.














