മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടേയും സിനിമകളിലൂടേയും സ്റ്റേജ് ഷോകളിലൂടേയും മലയാളിക്ക് പ്രിയങ്കരിയും സുപരിചിതയുമാണ് രചന നാരായണൻ കുട്ടി.നല്ലൊരു നർത്തകി കൂടിയായ രചന പ്രശസ്തിയുടെ കൊടുമുടിയിലാണ്.
തന്റെ വിവാഹമോചന കാരണങ്ങൾ തുറന്നു പറയുകയാണ് രചന.ടീച്ചറായി ജോലിയിൽ പ്രവേശിച്ചതിനു ശേഷമായിരുന്നു വിവാഹം.ആലപ്പുഴ സ്വദേശിയായ അരുൺ ആയിരുന്നു വരൻ.എന്നാൽ വരനെ കുറിച്ചും വരന്റെ വീട്ടുകാരെ കുറിച്ചും അന്വേഷിച്ചറിഞ്ഞതല്ലായിരുന്നു യാഥാർത്ഥ്യം എന്ന് രചന പറയുന്നു.19 ദിവസം മാത്രമാണ് ആ ദാമ്പത്യം നീണ്ടു നിന്നത്.
2012 ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.വിവാഹത്തിനു ശേഷമാണ് രചന കരിയറിന്റെ ഉയർച്ചയിലേക്ക് പോകുന്നത്.













