വയര്‍ലെസ് ചാര്‍ജര്‍, ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ; ആപ്പിള്‍ ഐഫോണ്‍ 8 ഇങ്ങനെയായിരിക്കും!!


ആപ്പിള്‍ അതിന്റെ പതിപ്പ് പുറത്തിറത്തിയിട്ട് കാണാന്‍ പോലും കിട്ടിയില്ല.. എന്നിട്ടാണോ ഐ ഫോണ്‍ 8 ന്റെ കാര്യം എന്നാണോ ആലോചിക്കുന്നത്. പുറത്തിറങ്ങിയില്ലെങ്കിലും വരാനിരിക്കുന്ന ഐഫോണ്‍ 8 ന്റെ സവിശേഷതകള്‍ ഇപ്പോഴേ പുറത്തുവന്നുതുടങ്ങി. ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം തികയുന്നുവെന്ന ഒരു പ്രത്യേകത കൂടി അടുത്ത വര്‍ഷത്തിനുണ്ട്.ഓരോ പതിപ്പിലും എന്തെങ്കിലുമൊക്കെ മികവ് ആപ്പിള്‍ ഐഫോണില്‍ കൊണ്ടുവരാറുണ്ട്. ഐഫോണ്‍ എട്ട് മുഴുവനായും ഗ്ലാസിലായിരിക്കും എന്നതാണ് ആദ്യം പുറത്തുവന്നിരിക്കുന്ന പറച്ചിലുകള്‍. എഡ്ജ് ടു എഡ്ജ് ആയതും കര്‍വുകള്‍ ഉള്ളതുമായ ഫ്‌ളെക്‌സിബിള്‍ ഒഎല്‍ഇഡി പാനലുകളുമായാണ് ഐഫോണ്‍ 8 എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വേരിയന്റുകള്‍ പുറത്തിറക്കുന്നതിന് പകരം ഇത്തവണ മൂന്ന് വേരിയന്റുകളിലായിരിക്കും ഐഫോണ്‍ 8 പുറത്തിറങ്ങുകയെന്നും അഭ്യൂഹങ്ങളുണ്ട്.




Sharing is Caring