വയനാട്ടില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ നിലയില്‍


രിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പധികൃതര്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.


വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്ന് പോകുന്ന ബത്തേരി-പുല്‍പ്പള്ളി വഴിയരികിലാണ് ഏകദേശം പന്ത്രണ്ട് വയസുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്.
തലയില്‍ വെടിയേറ്റ് മുട്ടുക്കുത്തി തുമ്പിക്കൈ നീട്ടിയിരിക്കുന്ന നിലയിലാണ് ജഡം.


വഴിയരികില്‍ മേയുകയായിരുന്ന ആനയെ വാഹനത്തിലിരുന്ന് വെടിവച്ചതാകാമെന്ന് വനംവകുപ്പ് സംശയിക്കുന്നു. വെടിവയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്ററ്റ് മോര്‍ട്ടം നടത്തുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ പറഞ്ഞു



Sharing is Caring