ഉരുള്‍പൊട്ടലില്‍ വൻ നാശനഷ്ടം നേരിട്ട വയനാട്ടില്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി ഉത്തർപ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പില്‍ വ്യക്തമാക്കി. ജൂലൈ 30നാണ് വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായത്.

നേരത്തെ, മധ്യപ്രദേശ് സർക്കാർ 20 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന ത്രിപുരക്കും സമാന തുക നല്‍കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ നാളുകളില്‍ മധ്യപ്രദേശ് സർക്കാർ കേരളത്തിലെയും ത്രിപുരയിലും ജനങ്ങള്‍ക്കൊപ്പമാണെന്നു മോഹൻ യാദവ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
പ്രതിസന്ധിയില്‍ നിന്ന് ഇരുസംസ്ഥാനങ്ങളും അതിവേഗം കരകയറാൻ താൻ ഭഗവാൻ കൃഷ്ണനോടു പ്രാർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.













