കല്ലൂരില്‍ കാട്ടാനയാക്രമണത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മരിച്ച കല്ലുമുക്ക് സ്വദേശി രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും നഷ്ടപരിഹാരവും മകന് ഗവണ്‍മെന്റ് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒആര്‍ കേളുവിന് നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വനപാലകര്‍ക്ക് നേരെയും പ്രതിഷേധമുണ്ടായി.

കഴിഞ്ഞ ഞായറാഴ്ചയാണ് രാജുവിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജുവിന് നേരെ കാട്ടാന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്.













