തിരുവനന്തപുരം: വയനാട്ടിലെ പനമരം പഞ്ചായത്തിനെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്-19 ഹോട്ട്സ്പോട്ടുകളുടെ എണ്ണം 23 ആയി.
അതേസമയം വയനാട്ടിൽ ഇന്ന് പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വയനാട്ടിൽ ഇതുവരെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേർ രോഗമുക്തി നേടി. നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്.














