തിരുവനന്തപുരം: സംഘാടകരുടെ പ്രതീക്ഷകളെ എല്ലാം തന്നെ കടത്തി വെട്ടുന്ന തരത്തിലുള്ള ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമായിരിക്കും വനിതാ മതിലില്‍ ഉണ്ടാവുകയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്‍. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്ും നഗരങ്ങളിലും ഒന്നിലധികം വനിതാ മതില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയില്ല.കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്താരയായി ഈ വനിതാ മതില്‍ രൂപപ്പെടും. പ്രതിപക്ഷവും ബിജെപിയും വനിതാ മതിലിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങള്‍ കേവലം ദുരാരോപണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് കേരളീയ സ്ത്രീത്വം അതിനെ തള്ളികളയുമെന്നും കടകംപള്ളി പറഞ്ഞു. അതേസമയം മതില്‍ പ്രതിപക്ഷത്തിന്റെ കണ്ണു തുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.













