വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം


എഷ്യാ കപ്പ് ആവേശത്തിന് ശേഷം ക്രിക്കറ്റ് ഫാൻസിന് ആറാടാൻ വനിതാ ലോകകപ്പ് ഇന്ന് മുതല്‍. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം.ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ മത്സരം ആരംഭിക്കും. 2022ലെ കഴിഞ്ഞ ലോകകപ്പില്‍ യോഗ്യത നേടാൻ സാധിക്കാതിരുന്ന ലങ്ക മൂന്ന് വര്‍ഷമായി ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടുമില്ല.


അതേസമയം, 31 മത്സരങ്ങള്‍ കളിച്ചാണ് ശ്രീലങ്ക എത്തുന്നത്. കഴിഞ്ഞ പതിപ്പിന് ശേഷം 38 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഈ വര്‍ഷം മാത്രം 14 എണ്ണം കളിച്ചു. ബാറ്റിങില്‍ ഇന്ത്യൻ കുന്തമുന ജെമീമ റോഡ്രിഗസ് ആണ്. ഇന്ത്യൻ ജഴ്സിയില്‍ മൊത്തം 51 ഏകദിന മത്സരങ്ങള്‍ കളിച്ച അവർ, ശ്രീലങ്കയ്ക്കെതിരെ ഇതുവരെ ഏകദിനം കളിച്ചിട്ടില്ല.


സ്വാഭാവിക ടോപ് ഓര്‍ഡര്‍ ബാറ്റ്സ് വുമണ്‍ എന്ന നിലയില്‍, ഇന്ത്യയുടെ മധ്യനിര അവരില്‍ ഭദ്രമാണ്. ഈ വര്‍ഷമാണ് റോഡ്രിഗസ് തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയത്.പരിചയസമ്ബന്നയായ ഇടംകൈയന്‍ സീമര്‍ ഉദേഷിക പ്രബോധാനിയാണ് ശ്രീലങ്കയുടെ തുറുപ്പുചീട്ട്. ഫീല്‍ഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പന്ത് സ്വിങ് ചെയ്യാനും നിയന്ത്രണം നിലനിര്‍ത്താനുമുള്ള അവരുടെ കഴിവ് അപാരമാണ്.

ഇന്ത്യയുടെ വലംകൈയന്‍ ഓപ്പണര്‍ പ്രതീക റാവലിന് ഇന്‍സ്വിങറുകള്‍ ഉപയോഗിച്ച്‌ വെല്ലുവിളി ഉയര്‍ത്താന്‍ അവർക്ക് കഴിയും. പ്രബോധാനി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത് 2024ലെ ടി20 ലോകകപ്പിലാണ്. 2024 ഓഗസ്റ്റ് മുതല്‍ ഒരു ഏകദിനത്തിലും പങ്കെടുത്തിട്ടുമില്ല.



Sharing is Caring