വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി


വടകര: അവധിക്കാലം ആഘോഷമാക്കാന്‍ വടകരയില്‍ എത്തുന്ന ഇന്റര്‍ നാഷണല്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി.ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ ഇരുപത്തി ഒന്‍പതുവരെയാണ് ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ വടകരയില്‍ നടക്കുന്നത്.24 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളുമായാണ് എക്‌സ്‌പോ നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.ആവേശം നിറഞ്ഞ ചടങ്ങിലാണ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോക്ക് തിരിതെളിഞ്ഞത്.


ഇന്റര്‍ നാഷണല്‍ എക്‌സ്‌പോയുടെ ഉദ്ഘാടനം സി കെ നാണു എംഎല്‍എ നിര്‍വഹിച്ചു. പ്രശസ്ത സിനിമ താരം ‘നേഹാ സക്‌സേന’, സി ഭാസ്‌കരന്‍,പുറന്തോടത്ത് സുകുമാരന്‍,സി കുമാരന്‍, ടി വി ബാലകൃഷ്ണന്‍,സോമന്‍ മുതുവന തുടങ്ങിയവര്‍ സംസാരിച്ചു.



വടകര സഹകരണ ആശുപത്രിക്ക് നാഷണല്‍ഹൈവേയോട് ചേര്‍ന്നുള്ള സ്ഥലത്താണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.സോഷ്യല്‍ മീഡിയ വഴി ലോകരാജ്യങ്ങളില്‍ വിസ്മയം സൃഷ്ടിച്ച പകുതി മനുഷ്യന്‍,അലങ്കാര പക്ഷികളുടെ പ്രദര്‍ശനം,ഫ്‌ളവര്‍ ഷോ, പഴയകാല കാറുകളുടെ പ്രദര്‍ശനം,അലിയുന്ന അത്ഭൂത മനുഷ്യന്‍,അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഡോഗ് ഷോ,9D സിനിമ,ചിരിക്കാത്ത മനുഷ്യന്‍,മാജിക് ഷോ,ഒട്ടകസവാരി, പ്രേത ബംഗ്ലാവ്,സ്റ്റേജ്& മ്യൂസിക്,ഓട്ടോ എക്‌സ്‌പോ,ഭക്ഷ്യ മേള,അമേരിക്കന്‍ പാവ, മണിപ്പൂരി കലാകരന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ പ്രകടനം, മെഡിക്കല്‍ എക്‌സ്‌പോ, പുരാവസ്തുക്കളുടെ പ്രദര്‍ശനം അതോടെപ്പം തന്നെ വ്യത്യസ്തമായ 70 ഓളം വ്യാപാര സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം.



Sharing is Caring