ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഒന്‍പത് കോടിയോളം വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തില്‍ വിധി എഴുതുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ 35 അസംബ്ലി സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്.

രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിക്കും. അവസാന വട്ട ഒരുക്കങ്ങളിലാണ് പോളിങ് ഉദ്യോഗസ്ഥര്‍. 49 മണ്ഡലങ്ങളിലായി ആകെ 94,732 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 9.47 ലക്ഷം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ആകെയുള്ള 8.95 കോടി വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതല്‍.













