ലോക്പാല്‍: അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങി


ന്യൂഡല്‍ഹി: അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച്‌ അണ്ണാ ഹസാരെ വീണ്ടും സമരം ആരംഭിച്ചു. രാംലീല മൈതാനിയിലാണ് ഹസാരെയുടെ സമരം. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതുകൊണ്ടാണ് സമരത്തിന് ഈ ദിവസം തെരഞ്ഞെടുത്തതെന്ന് രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം നടത്തിയ സമര പ്രഖ്യാപനത്തില്‍ ഹസാരെ പറഞ്ഞു.


രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുക്കാന്‍ താന്‍ തയ്യാറാണ്. അതൊരു സൗഭാഗ്യമായി കരുതുന്നതായും ഹസാരെ പറഞ്ഞു. വിരമിച്ച ജഡ്‌ജിമാര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ തന്നോടൊപ്പമുണ്ടെന്നും ഹസാരെ വ്യക്തമാക്കി. ഡല്‍ഹിയലേക്ക് അണികളെ എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന തീവണ്ടികള്‍ സര്‍ക്കാര്‍ റദ്ദാക്കിയതായി ഹസാരെ ആരോപിച്ചു.




Sharing is Caring