ലോകകപ്പിന് പടകൂട്ടി ഇംഗ്ലണ്ട്; ടീമില്‍ ലിവര്‍പൂളിന്റെ ട്രെന്റ് അലക്സാണ്ടര്‍ ആര്‍ണോള്‍ഡും


റഷ്യയില്‍ മൈതനത്ത് അണിനിരക്കാനുള്ള ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടിമിനെ പ്രഖ്യാപിച്ചു. ടീമിന്റെ പരീശീലകനായ ഗാരത് സൌത്ത് ഗേറ്റാണ് ടീം പ്രഖ്യാപിച്ചത്. ടീമില്‍ പത്തൊന്‍പത്കാരനായ ലിവര്‍പൂളിന്റെ ഡിഫഡര്‍ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡും ഉള്‍പ്പെട്ടിട്ടുണ്ട്.


ടീമിന്റെ പ്രതിരോധ നിരയില്‍ ഗാരി കാഹിലിനെ തിരിച്ചു വരവ് ശ്രദ്ധേയമാണ്. ട്രിപ്പിയ, ഡാനി റോസ്, ഡെലി അലി, എറിക് ഡയര്‍, ഹാരി കെയിന്‍ എന്നീ അഞ്ച് താരങ്ങള്‍ ടോട്ടന്‍ഹാമില്‍നിന്നും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


ഹാരി കെയ്ന്‍, ടോം ഹീട്ടണ്‍, ആദം ലല്ലാന, ജാക് ലിവര്‍മൂര്‍, ജെയിംസ് ടാര്‍കോവ്സ്‌കി എന്നിവരടങ്ങുന്ന സ്ട്രൈക്കര്‍ നിരയാണ് റഷ്യയില്‍ ഇംഗ്ലണ്ടിന്റെ മുന്‍ നിരയില്‍ കളിക്കുക. ബെല്‍ജിയം, പാനമ, ടൂണീഷ്യ ഇംഗ്ലണ്ട് ലോക കപ്പില്‍ മത്സരിക്കാനിറങ്ങുന്നത്.



Sharing is Caring