ലൈറ്റ് മെട്രോ പദ്ധതി ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി


ന്യൂഡല്‍ഹി: ലൈറ്റ് മെട്രോ പദ്ധതി ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും അതുകൊണ്ട് കൂടുതല്‍ ആലോചന വേണമെന്നും അദ്ദേഹം പറഞ്ഞു.


ഇത്തരം വന്‍കിട പദ്ധതികള്‍ സ്ഥായിയായതാവണം. അതുകൊണ്ടുതന്നെ കൂടുതല്‍ പഠനം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ. എല്ലാ വന്‍കിട പദ്ധതികളും ഏറ്റെടുത്ത് ധനനഷ്ടം വര്‍ഷാവര്‍ഷം സര്‍ക്കാര്‍ നികത്തുക എന്നുള്ളത് സര്‍ക്കാരിന് വലിയ ഭാരമാകും.


പല പദ്ധതികളിലും വേണ്ടത്ര പരിശോധന നടക്കാതെയാണ് നടപ്പാക്കിയത് എന്ന കാര്യം കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിശോധന അടക്കം നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. അതിന്റെ അടിസ്ഥാനത്തില്‍ എടുത്തുചാടാന്‍ പറ്റില്ല.



Sharing is Caring