ലൈംഗിക അതിക്രമത്തിന് എതിരെയുള്ള പെണ്‍കുട്ടിയുടെ നടപടി അഭിനന്ദനാര്‍ഹം: മേഴ്‌സിക്കുട്ടിയമ്മ


പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. യുവതിയുടെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വര്‍ഷങ്ങളായി നീണ്ടുനിന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അന്‍പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.


നേരത്തെ പെണ്‍കുട്ടിയുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.വളരെ ഉദാത്തമായ നടപടിയാണ് ആ പെണ്‍കുട്ടിയുടേത്. ആ കുട്ടിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും മുഖ്യമന്ത്രി വ്യക്തമാക്കി.




Sharing is Caring