പഞ്ചാബില്‍ മദ്യശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് അകാലിദള്‍. മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ സൌജന്യ പാല്‍ വിതരണം നടത്തിയാണ് യൂത്ത് അകാലിദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
”ക്ഷേത്രങ്ങളും മസ്ജിദുകളും അടഞ്ഞിരിക്കുന്നു, എന്നാല്‍ മദ്യശാലകള്‍ തുറന്നിരിക്കുന്നു. ഇതിനെക്കാള്‍ മോശമായത് എന്താണ്” യൂത്ത് അകാലിദള്‍ ചോദിക്കുന്നു. പാലിനും തൈരിനും വെണ്ണക്കും പേര് കേട്ട നാടാണ് പഞ്ചാബ്. അല്ലാതെ ലഹരിക്കല്ല. എല്ലാത്തരം ലഹരി മരുന്നുകളും പഞ്ചാബിൽ നിന്ന് നീക്കം ചെയ്യുമെന്ന് അവർ വാഗ്ദാനം ചെയ്തു, മറുവശത്ത് അവർ മദ്യവിൽപ്പനശാലകൾ തുറക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.














