ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പിടികിട്ടാപുള്ളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുക്കൗട്ട് നോട്ടീസില്‍ രണ്ട് പിടികിട്ടാപുള്ളികള്‍ പിടിയിലായി.


ഞായറാഴ്ച രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയില്‍ നിന്നും എത്തിയ കോഴിക്കോട് കുന്നമങ്ങാട് സ്വദേശി ഷണ്‍മുഖദാസന്‍ (44),


സ്‌പൈ ദുബായ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ വരന്തരപ്പിള്ളി സ്വദേശി പ്രദീഷ് (30) എന്നിവരാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.

വധശ്രമക്കേസില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാണ് ഷണ്‍മുഖദാസനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.

നെടുമ്പാശ്ശേരി പോലീസിന് കൈമാറിയ ഇയാളെ കോഴിക്കോട് പോലീസെത്തി ഏറ്റുവാങ്ങി.

മുംബൈ പോലീസിന്റെ ലുക്കൗട്ട് നോട്ടീസിലാണ് പ്രദീഷ് പിടിയിലായത്. ഇയാളെ നാളെ മുംബൈ പോലീസിന് കൈമാറും



Sharing is Caring