ലീഗ് നേതാവിനെതിരെ ലൈംഗിക ആരോപണവുമായി വീട്ടമ്മ രംഗത്ത്


തിരുവനന്തപുരം: ലീഗ് നേതാവിനെതിരെ ലൈംഗിക ആരോപണവുമായി വീട്ടമ്മ രംഗത്തെത്തിയിരിക്കുന്നു.തന്നെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി വനിതാ കമീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.


സമസ്ത നേതാവും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പിഎ ജബ്ബാറിനെതിരെയാണ് ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് വീട്ടമ്മ കേസ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്.അന്ന് ഇടി മുഹമ്മദ് ബഷീര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല, പിന്നീട് ശ്രമം പരാജയപ്പെട്ടതോടെയാണ് ഇപ്പോള്‍ ഈ സ്ത്രീ വനിതാ കമ്മീഷനില്‍ മുന്നില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.മാത്രമല്ല, അന്നത്തെ ഒത്തുതീര്‍പ്പിലെ വ്യവസ്ഥകള്‍ പാലിക്കാതെ വന്നതോടെയാണ് വീട്ടമ്മ പരാതിയുമായി മുന്നോട്ടുവന്നത്.


യുവതിയെ ജബ്ബാര്‍ വിവാഹം കഴിക്കാമെന്നായിരുന്നു ഒത്തുതീര്‍പ്പിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ ആവ്യവസ്ഥ പാലിക്കാതെ വന്നിരിക്കുന്നു.അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് യുവതിയുടെ ഈ തീരുമാനമെന്നും ജബ്ബാര്‍ പറഞ്ഞു.



Sharing is Caring