ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ ആര് ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെജി രാജശേഖരന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപ്പീലും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജസെക്രട്ടറി കെ മോഹനചന്ദ്രന്. ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ക്ക് കോടതി കഴിഞ്ഞതവണ നോട്ടിസയച്ചിരുന്നു. മൂവരുടെയും ഭാഗം കേള്‍ക്കുന്നതിനാണ് നോട്ടിസയച്ചത്.














