കോണ്‍ഗ്രസിനെ നവീകരിക്കാനെരുങ്ങി രാഹുല്‍ ഗാന്ധി


സിംഗപുര്‍: വരാനിരിക്കുന്നത് വലിയ മാറ്റങ്ങളുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും,കോണ്‍ഗ്രസിനെ നവീകരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങള്‍ വിഭാവനം ചെയ്യുന്ന മൂല്യങ്ങളോടു കൂടിയാവും പാര്‍ട്ടിയെ പുതുതായി അവതരിപ്പിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിംഗപ്പൂരില്‍ ത്രിദിന സന്ദര്‍ശനത്തിനിടെ വിവിധ കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യക്കാരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴാണ് കോണ്‍ഗ്രസിനെ നവീകരിക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ രാഹുല്‍ പങ്കുവച്ചത്. ബിജെപി ഭരണം സമൂഹത്തെ ധ്രുവീകരിക്കുന്നതിലൂടെ വലിയ വിപത്താണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്.


രാജ്യത്തിന്റെ സമാധാനത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും ആശങ്കപ്പെടാന്‍ ബിജെപി തയ്യാറാവുന്നില്ല. സമൂഹത്തെ തുലനാവസ്ഥയില്‍ കൊണ്ടുപോകുന്ന സംവിധാനമായാണ് സമൂഹത്തെ കാണേണ്ടത്. എന്നാല്‍, ബിജെപി ഇക്കാര്യത്തില്‍ ബോധവാന്മാരാണെന്ന് തോന്നുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് പ്രതിസന്ധികളുണ്ട്. സമാധാനത്തിലധിഷ്ഠിതമായ മാറ്റമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അതില്‍ എല്ലാവരും ഭാഗഭാക്കാകുകയും ചെയ്യുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.




Sharing is Caring