ലാലീഗ ഫുട്ബോള്‍ മത്സരത്തില്‍ സെവിയയ്ക്കെതിരെ ഗെറ്റാഫെയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗെറ്റാഫെ വിജയിച്ചത്.അഡ്രിയാൻ ലിസോയാണ് ഗെറ്റാഫെയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.
ഗെറ്റാഫെ താരം ജുവാൻ ഇഗ്ലിസിയാസിന്റെ സെല്‍ഫ് ഗോളാണ് സെവിയയുടെ ഏക ഗോള്‍.വിജയത്തോടെ ഗെറ്റാഫെയ്ക്ക് ആറ് പോയിന്റായി. ലീഗ് ടേബിളില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഗെറ്റാഫെ.














