ലഡാക്കില്‍ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു


ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്ക് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


ടി- 72 ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു സൈനികരുടെയും മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു.




Sharing is Caring