ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. നേരത്തെ ഒരു കളിയില്‍ ഇന്ത്യ വിജയിച്ചിരുന്നു.
പരമ്പര സ്വന്തമാക്കിയതോടെ തുടര്‍ച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പര നേടിയെന്ന റെക്കോര്‍ഡും ഇന്ത്യ നേടി. ഓസ്‌ട്രേലിയയുടെ പഴയകാല റെക്കോര്‍ഡാണിത്.

2005-2009 കാലത്തിലാണ് ഓസ്‌ട്രേലിയ തുടര്‍ച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പരകള്‍ നേടിയത്.
ഇനി വരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര കൂടി ഇന്ത്യയ്ക്ക് നേടാനായാല്‍ ഓസ്‌ട്രേലിയയെ മറികടന്ന് ചരിത്രനേട്ടം കുറിക്കാനാവും.
ധനഞ്ജയ സിസില്‍വയുടെ സെഞ്ച്വുറിയാണ് അവസാന കളി സമനിലയിലെത്തിക്കാന്‍ ശ്രീലങ്കയെ സഹായിച്ചത്. 119 റണ്‍സ് നേടിയ സിസില്‍വ പേശിവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കളിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. റോഷന്‍ സില്‍വ (74), നിരോഷന്‍ ഡ്ക്‌വെല്ല (44) എന്നിവര്‍ പുറത്താകാതെ നിന്നു.
സ്‌കോര്‍: ഇന്ത്യ- ഒന്നാം ഇന്നിങ്‌സ്- 536/7 ഡിക്ലയേര്‍ഡ്. രണ്ടാം ഇന്നിങ്‌സ്- 246/5 ഡിക്ലയേര്‍ഡ്.
ശ്രീലങ്ക- ഒന്നാം ഇന്നിങ്‌സ്- 373, രണ്ടാം ഇന്നിങ്‌സ്- 299/5












