ലഖ്നൗ-ആഗ്ര എക്സ്പ്രസ്വേയില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം


ല്നൗ-ആഗ്രഹ എക്സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടിയിടി. വ്യാഴാഴ്ച പുലര്‍ച്ചെ 12 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.


കേടായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രക്കിനു പിന്നില്‍ കാറുകള്‍ വന്നിടിക്കുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകടകാരണം.


ഡിസംബര്‍ രണ്ടിന് യമുന എക്സ്പ്രസ് വേയിലുണ്ടായ കൂട്ടിയിടിയില്‍ ഒരു ഇറ്റാലിയന്‍ പൗരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റിരുന്നു. 18ന് ഉന്നാവോയിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.



Sharing is Caring