ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് നേരെ യു.പിയില്‍ ആക്രമണം.വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇന്നലെ രാത്രിയാണ് സംഭവം.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. ലഖിംപൂര്‍ ഖേരി കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചിരുന്നു.ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് കേസിലെ സാക്ഷിക്ക് നേരെ നടന്ന ആക്രമണം പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയെ അറിയിച്ചത്.കേസ് ചൊവ്വാഴ്ച പരിഗണിക്കും
FLASHNEWS