ലക്ഷ്യം കൈവരിക്കാനായില്ല; ഗ്രാ​ന്‍​ഡ് കേ​ര​ള ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ സര്‍ക്കാര്‍ നിര്‍ത്തി


തി​രു​വ​ന​ന്ത​പു​രം: ഗ്രാ​ന്‍​ഡ് കേ​ര​ള ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ നി​ര്‍​ത്താ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. പ​ദ്ധ​തി ഫ​ലം ക​ണ്ടി​ല്ലെ​ന്ന ടൂ​റി​സം ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.


2007-ല്‍ ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഗ്രാ​ന്‍​ഡ് കേ​ര​ള ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം കു​റി​ച്ച​ത്. ടൂ​റി​സം വ​കു​പ്പും വാ​ണി​ജ്യ-​വ്യ​വ​സാ​യ വ​കു​പ്പും ചേ​ര്‍​ന്നാ​യി​രു​ന്നു ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.


തെ​റ്റാ​യ രോ​ഗ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ കാ​ന്‍​സ​ര്‍ ചി​കി​ത്സ​യ്ക്കു വി​ധേ​യ​യാ​കേ​ണ്ടി വ​ന്ന ര​ജ​നി എ​ന്ന വീട്ടമ്മയ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ​സ നിധിയില്‍ നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ സഹായധനമായി നല്‍കാനും ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു



Sharing is Caring