ബംഗ്ലാദേശില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വസ്ത്രം വിതരണം ചെയ്യുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്നു മരണം. രണ്ട് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്.
അനൗദ്യോഗികമായ വിതരണത്തിനിടെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.വസ്ത്രവിതരണം നടത്തിയവരെ 15 ദിവസത്തേക്ക് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

നാലുലക്ഷത്തിലേറെ വരുന്ന റോഹിംഗ്യകളില്‍ പകുതിയിലേറെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. അഭയാര്‍ഥികളുടെ മേല്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. അഭയാര്‍ഥി ക്യാംപുകള്‍ വിട്ടു മാറിത്താമസിക്കാനും മറ്റും ഇവര്‍ക്ക് അവകാശമില്ല.













