റോഡിലേക്ക് മരം വീണതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്


കോഴിക്കോട്:ശക്തമായ കാറ്റിൽ റോഡിലേക്ക് മരം വീണതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്. ഒരു മണിക്കുറിലേറെയായി ചുരത്തിൽ വാഹനങ്ങൾ കുരുങ്ങി കിടക്കുകയാണ്. നാലാം വളവിനും അഞ്ചാം വളവിനും ഇടയിൽ റോഡിലേക്ക് മരം വീണതോടെയാണ് ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക് രൂപ്പപെട്ടത്‌.


മരം റോഡിൽ നിന്ന് നീക്കാനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.കഴിഞ്ഞ പൂജാ അവധി ദിനത്തിലുണ്ടായ ഗതാഗത കുരുക്കിനെ തുടർന്ന് അഞ്ചര മണിക്കൂറോളം വണ്ടികൾ കുരുങ്ങിയിരുന്നു. അന്ന് എട്ടാംവളവിൽ ചരക്കുലോറി കുടുങ്ങിയതിനെത്തുടര്‍ന്നാണ് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. പിന്നാലെ, ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അവധിദിവസങ്ങളിൽ ഇതുവഴിയുള്ള വലിയവാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയുരുന്നു




Sharing is Caring