റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കുതിക്കുന്നു. ഒാരോ പരമ്ബരകള്‍ കഴിയുന്തോറും വിഖ്യാത ബാറ്റ്സ്മാന്മാരെ അടക്കം പിന്നിലാക്കുന്ന കോഹ്ലി ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും പുതിയ റെക്കോര്‍ഡുകളിട്ടാണ് ഡ്രസ്സിങ് റൂമിലേക്ക് കയറിയത്. കോഹ്ലി പിന്നിട്ട പുതിയ നേട്ടങ്ങള്‍ ഇവയാണ്.
160 കോഹ്ലിയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏകദിന സ്കോര്‍. (ഉയര്‍ന്നത് 183, 2012ല്‍ പാകിസ്താനെതിരെ)
01 ന്യൂലാന്‍ഡ്സില്‍ ദക്ഷിണാഫ്രികക്കെതിരെ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരന്
12 കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്. കോഹ്ലി 43 ഇന്നിങ്സില്‍ 12 സെഞ്ച്വറി. മറികടന്നത് സൗരവ് ഗാംഗുലിയെ (142 ഇന്നിങ്സില്‍ 11സെഞ്ച്വറി)
318 പരമ്ബരയില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക ബാറ്റ്സ്മാന്.(2003ലെ റിക്കിപോണ്ടിങ്ങിെന്റ നേട്ടമായ 283 മറികടന്നു)














