റഷ്യയില്‍ വന്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്


റഷ്യയുടെ കാംചത്ക ഉപദ്വീപുകളില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു.
നികോസല്‍ക്യ നഗരത്തില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെ ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11.34ഓടെയാണ് ഭൂചലനം ഉണ്ടായത്.


സമുദ്രനിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനം ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജി വിദഗ്ധര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




Sharing is Caring