റഷ്യന്‍ താരം മരുന്നടിച്ചു, ലണ്ടന്‍ ഒളിമ്ബിക്സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി


ഗുസ്തി താരം യോഗേശ്വര്‍ ദത്തിലൂടെ ഇന്ത്യക്ക് ഒളിമ്ബിക്സില്‍ ഒരു വെള്ളി മെഡല്‍ കൂടി. ലണ്ടന്‍ ഒളിമ്ബിക്സില്‍ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജക മരുന്നുപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായി മാറുകയായയിരുന്നു.
അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബെസിക് കുദനോവിനെ അയോഗ്യനാക്കുന്നതായും യോഗേശ്വര്‍ ദത്തിനെ വെള്ളി മെഡലിലേക്ക് ഉയര്‍ത്തിയതായും ഐ.ഒ.സി അറിയിച്ചു. ഇതോടെ സുശീല്‍ കുമാറിന് ശേഷം ഒളിമ്ബിക്സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടുന്ന താരമായി യോഗേശ്വര്‍ ദത്ത്.




Sharing is Caring