റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയില്‍ നടക്കും


റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയില്‍ നടക്കും. ചർച്ചയ്ക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ജിദ്ദയിലെത്തി.യുഎസുമായും സൗദിയുമായുള്ള ചർച്ചകള്‍ ക്രീയാത്മകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുദ്ധം അവസാനിപ്പുക്കുന്നത് സംബന്ധിച്ച്‌ പ്രായോഗികമായ നിർദേശങ്ങള്‍ ചർച്ചയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സെലൻസ്കി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതികരണം.


‘പ്രായോഗിക നിർദേശങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചർച്ചയ്ക്കില്‍ യുക്രൈൻ ക്രീയാത്മകമായ നിലപാട് സ്വീകരിക്കും’, എക്സ് പോസ്റ്റില്‍ സെലൻസ്കി പറഞ്ഞു. അതേസമയം ജിദ്ദയിലെത്തിയ സെലൻസ്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ബിൻസല്‍മാനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ സൗദി മധ്യസ്ഥത വഹിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച്‌ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സൗദിയുടെ പിന്തുണ ഉണ്ടാകുമെന്ന് സൗദി കിരീടാവകാശിയും ഉറപ്പുനല്‍കി.


അതേസമയം ചൊവ്വാഴ്ച നടക്കുന്ന യുഎസുമായുള്ള ചർച്ചയില്‍ ധാതുഖനനത്തിന് യുഎസിന് അനുമതി നല്‍കുന്ന കരാറില്‍ യുക്രൈൻ സംഘം ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ആകാശത്തും കടലിലുമുള്ള വെടിനിർത്തല്‍ എന്ന ആവശ്യം യുക്രൈൻ ഉന്നയിക്കും. ചർച്ചയില്‍ യുക്രൈനിനുള്ള സൈനിക സഹായം പുനഃരാരംഭിക്കാൻ യുഎസ് തീരുമാനിച്ചേക്കും.

അതിനിടെ ചർച്ചയ്ക്ക് തൊട്ട് മുൻപും സെലൻസ്കിയേയും യുക്രൈനേയും വിമർശിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുൻ ബൈഡൻ സർക്കാരിന്റെ കാലത്ത് കോടികള്‍ യുക്രൈൻ കൈപ്പറ്റിയിട്ടും അതിന്റെ യാതൊരു നന്ദിയും കടപ്പാടും യുക്രൈന് ഇല്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

2022 ല്‍ റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയപ്പോള്‍ മുതല്‍ 350 കോടി ഡോളർ യുക്രൈന് സഹായമായി അമേരിക്ക നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും സ്വീകരിച്ചതിന്റെ നന്ദി സെലൻസ്കിക്ക് ഇല്ല. കുട്ടികള്‍ നിന്നും മുട്ടായി തട്ടിയെടുക്കും പോലെയാണ് ഈ കോടികള്‍ സെലൻസ്കി തട്ടിയെടുത്തതെന്നും ട്രംപ് ആരോപിച്ചു.



Sharing is Caring