ചെന്നൈ: റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. തമിഴ്നാട് ചെങ്കല്‍പേട്ട് ജില്ലയിലെ കേളമ്ബാക്കം ജയലക്ഷ്മി സ്ട്രീറ്റിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.സഹോദരങ്ങളായ ഗിരിജ, രാധ, രാജ്കുമാര് എന്നിവരാണ് മരിച്ചത്. വിഷവാതകം വീടിനുള്ളില്‍ പരന്നാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്ന വീട്ടില്‍ ഉപയോഗിക്കാതെ കിടന്ന റഫ്രിജറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ അയല്‍ക്കാര്‍ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. പക്ഷേ രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്ബോഴേക്കും വിഷവാതകം വീട്ടില്‍ നിറഞ്ഞ് മൂന്നുപേര്‍ മരിച്ചിരുന്നു. വാതില്‍ തകര്‍ത്ത് വീട്ടിലുണ്ടായിരുന്ന രാജ്കുമാറിന്റെ ഭാര്യ ഭാര്‍ഗവി, മകള്‍ ആരാധ്യ എന്നിവരെ രക്ഷപ്പെടുത്തി.














