തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ തിരുവനന്തപുരത്ത് മിന്നല്‍ പണിമുടക്കില്‍. ശമ്ബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ജീവനക്കാര്‍ വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ സര്‍വീസ് നിര്‍ത്തി വച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആംബുലന്‍സും സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്.
ആംബുലന്‍സുകളെല്ലാം ഡിഎംഒ ഓഫീസിനു മുന്പില് നിര്‍ത്തിയിട്ടിരിക്കുകയാണ്. രണ്ടു മാസമായി ആര്‍ക്കും ശമ്ബളം ലഭിച്ചിട്ടില്ല. ജനുവരി മുതലുള്ള ശമ്ബളത്തിന്റെ കുടിശികയും ലഭിക്കാനുണ്ട്.














