രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി സ്വീകരിച്ച നടപടി പിൻവലിച്ചാല്‍ അദ്ദേഹത്തിന് മത്സരിക്കാമെന്ന് പി.ജെ.കുര്യൻ


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പാർട്ടി സ്വീകരിച്ച നടപടി പിൻവലിച്ചാല്‍ അദ്ദേഹത്തിന് മത്സരിക്കാമെന്ന് പി.ജെ.കുര്യൻ.നടപടി പിൻവലിക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.ഇതില്‍ ധാർമികതയുടെ പ്രശ്നമില്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും അദ്ദേഹം ചോദിച്ചു.


ആരോപണ വിധേയരായ സിപിഎം നേതാക്കള്‍ പദവിയില്‍ തുടരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളോട് മാത്രം ധാർമികത ചോദിക്കുന്നത് എന്തിനാണ്.രാഹുലിനെ തിരിച്ചെടുക്കണമെന്നും പി.ജെ.കുര്യൻ ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന് താൻ പറഞ്ഞിട്ടില്ല. പ്രതിഷേധം അറിയിക്കാനല്ല രാഹുല്‍ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring