രാഷ്ട്രീയ കൊലപാതകമല്ല; സഫീറിന്റെ കൊലപാതകം രാഷ്ട്രീയമായി കാണരുതെന്ന് അച്ഛന്‍


പാലക്കാട്: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയലക്ഷ്യം ഇല്ലെന്ന് അച്ഛന്‍ സിറാജുദ്ദീന്‍. രാഷ്ട്രീയ കൊലപാതകമായി ഇത് കാണരുതെന്നും അദ്ദേഹം പറഞ്ഞു.


സഫീറിനെ ആക്രമിച്ചവര്‍ പണ്ട് ലീഗ് പ്രവര്ത്തകര്‍ ആയിരുന്നു. പിന്നീട് ഇവര്‍ സിപിഎമ്മിലും സിപിഐലുമായി ചേരുകയായിരുന്നു. കേസിലെ പ്രതികളും സഫീറും തമ്മില്‍ നേരത്തെ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ട് അന്ന് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും സിറാജുദ്ദീന്‍ പറഞ്ഞു.


അതേസമയം, സഫീറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലാണ്. കുന്തിപ്പുഴ നമ്ബിയന്‍കുന്ന് സ്വദേശികളാണിവര്‍. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് വാദം. കഴിഞ്ഞ ദിവസം രാത്രിയാണ് വസ്ത്രവ്യാപാരിയായ കുന്തിപ്പുഴ സ്വദേശി സഫീറിനെ ഒരു സംഘം കടയില്‍ കയറി കുത്തിക്കൊന്നത്.



Sharing is Caring