രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പവാറിനും ചാഞ്ചാട്ടം; അനുനയത്തിന് കോണ്‍ഗ്രസ്


രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും രംഗത്ത്. എന്‍സിപി കൂടി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ ബിജെപിക്കെതിരേ പ്രതിപക്ഷത്ത് രൂപംകൊണ്ട പൊതു സ്ഥാനാര്‍ഥി എന്ന ധാരണ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ബിജെപിക്കെതിരേ നിലപാടെടുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരാനിരിക്കേയാണ് പവാറിന്റെ ചാഞ്ചാട്ടമെന്നതാണ് ശ്രദ്ധേയം.
അതേസമയം പവാറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നില്‍ പവാറുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കണമെന്നാണ് ഇരുവരും പവാറിനോട് അഭ്യര്‍ഥിച്ചത്. കോണ്‍ഗ്രസിനും സിപിഎമ്മിനും പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് പ്രതിപക്ഷ നിരയില്‍ ഉറച്ചു നില്‍ക്കുന്നത്. ബാക്കി കക്ഷികളെല്ലാം രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ മറുകണ്ടം ചാടിയ നിലയിലാണ്.




Sharing is Caring