രാമക്ഷേത്രത്തിന് തടസ്സം കോണ്‍ഗ്രസ്സാണെന്ന് യോഗി


ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ആരെങ്കിലും തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ്സാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദ്യനാഥ്. തെലങ്കാനയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു യോഗി. മുസ്ലീം പ്രീണനത്തിനാണ് രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസും ടിആര്‍എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ നമ്മള്‍ മനസിലാക്കണം. സദ്ഭരണം, വികസനം എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമാകാന്‍ ബിജെപി അധികാരത്തിലെത്തണം. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പു വരുത്തും. സംസ്ഥാനത്തെ അരാജകത്വം ഇല്ലാതെയാക്കാന്‍ അതു സഹായിക്കുമെന്നും യോഗി പറഞ്ഞു.




Sharing is Caring