മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2345 പുതിയ കേസും 64 മരണവും റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതർ 41642ഉം മരണം 1454ഉം കടന്നു.
മുംബൈയിൽ കോവിഡ് രോഗബാധിതർ 25000 കടന്നു. ഡൽഹി മഹാരാജ അഗ്രസൻ ആശുപത്രിയിൽ മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. അടച്ചുപൂട്ടൽ നിർദേശങ്ങൾ സംസ്ഥാനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരം കടന്നു. മരണം 3500 കവിഞ്ഞു. ആശങ്കപ്പെടുത്തുന്നതാണ് പ്രധാന നഗരങ്ങളിലെ റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2345 പുതിയ കേസും 64 മരണവും റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതർ 41642ഉം മരണം 1454ഉം കടന്നു. മുംബൈയിൽ 1382 പുതിയ കേസും 41 മരണവും റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ രോഗബാധിതർ 1425 ആയി. 571 പുതിയ കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. പ്രതിദിനം രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതോടെ രോഗബാധിതർ 11659ഉം മരണം 194ഉം കവിഞ്ഞു. 7പോലീസ് ഉദ്യോഗസ്ഥർക്കും മഹാരാജ അഗ്രസൻ ആശുപത്രിയിലെ മലയാളി നഴ്സിനും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 371ഉം മധ്യപ്രദേശിൽ 248ഉം യുപിയിൽ 360ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന് ഒപ്പം രോഗമുക്തി നിരക്ക് കൂടുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.














